Onam 2022: MK Stalin's Onam Greetings Is A Reply To Sangh Parivar? | തിരുവോണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് ആശംസകളുമായി നിരവധി പ്രമുഖരാണ് രംഗത്ത് എത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, രാഹുല്‍ ഗാന്ധി, സീതാറാം യച്ചൂരി, തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ തുടങ്ങിയവരെല്ലാം ആശംസകളുമായി രംഗത്ത് എത്തിയിവരിലുണ്ട്.അതില്‍ ഏറ്റവും ശ്രദ്ധേയമായത് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഒണം ആശംസിച്ചതാണ്. മലയാളത്തിലാണ് അദ്ദേഹം ആശംസ അറിയിച്ചത്. എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല എന്നാണ് ഫേസ്ബുക്ക് കുറിപ്പിലെ ഒരു പ്രസക്ത ഭാഗം